യുവതിയെ ഇരുമ്പുവടികൊണ്ട് അടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
1460762
Saturday, October 12, 2024 5:18 AM IST
ഇരിട്ടി: യുവതിയെ തടഞ്ഞുനിർത്തി ഇരുമ്പുവടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളിൽ ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച വള്ളിത്തോട് പെരുങ്കരിയിൽ കോഴിക്കോട് സ്വദേശിനിയെ തടഞ്ഞ് വച്ച് മർദിച്ച സംഭവത്തിൽ ഒന്നാംപ്രതിയായ റഫീക്കിനെയാണ് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
റഫീക്ക്, റഫീക്ക്, ജലാൽ എന്നിവർ തടഞ്ഞുനിർത്തി വാഹനത്തിൽ സൂക്ഷിച്ച ഇരുന്പ് വടികൊണ്ട് മർദിക്കുകയും മാനഭംഗപ്പെടുത്തി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
മർദനത്തിൽ പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. റഫീക്കിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.