ഇന്ദിരാഗാന്ധി ആശുപത്രി: സി.ടി. സജിത്തിനെ ഡയറക്ടർ പദവിയിൽനിന്നു നീക്കി
1460759
Saturday, October 12, 2024 5:18 AM IST
തലശേരി: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഡയറക്ടർ സ്ഥാനത്തുനിന്ന് സി.ടി. സജിത്തിനെ നീക്കി. ഇന്നലെ നടന്ന ബോർഡ് യോഗമാണ് നോമിനേറ്റഡ് അംഗമായ സജിത്തിനെ ഡയറക്ടർ സ്ഥാനത്തുനിന്ന് നീക്കാൻ തീരുമാനിച്ചത്. ആശുപത്രിക്കെതിരേ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് പരാതി നല്കിയതിനെ തുടർന്നാണ് ഇയാളെ ബോർഡിൽനിന്ന് നീക്കിയത്. ഡിസിസി സെക്രട്ടറി പദവി ഉൾപ്പെടെയുള്ള പാർട്ടി ഭാരവാഹിത്വങ്ങളിൽ നിന്ന് സജിത്ത് ഉൾപ്പെടെ നാല് നേതാക്കളെ നേരത്തെതന്നെ കോൺഗ്രസ് നേതൃത്വം നീക്കം ചെയ്തിരുന്നു.
അതിനിടെ തെരത്തെടുപ്പ് ഫലം സംബന്ധിച്ച കേസ് ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. തെരത്തെടുപ്പ് ഫലം ഔദ്യാഗികമായി പുറത്തു വിടരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് തടയണമെന്നാവശ്യപ്പെട്ട് വിമത പക്ഷം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചായിരുന്നു കോടതി നിർദേ ശം.