സ്വകാര്യ ബസ് നിർത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് 15 പേർക്ക് പരിക്ക്
1460643
Friday, October 11, 2024 7:51 AM IST
കൂത്തുപറമ്പ്: കൈതേരി വട്ടപ്പാറയിൽ സ്വകാര്യ ബസ് നിര്‍ത്തിയിട്ട ടൂറിസ്റ്റ് ബസിലിടിച്ച് 15 യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകുന്നേരം നാലോടെയാണ് അപകടം.
പേരാവൂരിൽനിന്നും തലശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് എതിരെ വരികയായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്.
പേരാവൂർ മലബാർ ട്രെയിനിംഗ് കോളജ് വിദ്യാർഥികളായ ആയിത്തറ മറന്പത്തെ കൃഷ്ണാഞ്ജന (21), വേറ്റുമ്മലിലെ ഹർഷിയ (23), പെരളശേരിയിലെ അനഘ (18), പാനൂരിലെ അഥീന (18) , യാത്രക്കാരായ കയ്യാലകത്ത് ജമീല (62), ധനഞ്ജയൻ (50), ആഷ്ന (21), ചന്ദ്രിക (52), ദേവനന്ദ (22), ചന്ദ്രൻ (60), ലോറൻസ് (54), ലിജിനി (39)എന്നിവരടക്കം 15 പേർക്കാണ് പരിക്ക്. പരിക്കേറ്റവരെ കൂത്തുപന്പ് ഗവ. ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൂത്തുപറന്പ് പോലീസ് സ്ഥലത്തെത്തി അപകടത്തിനിടയാക്കിയ വാഹനം സ്റ്റേഷനിലേക്ക് മാറ്റി.