പെന്‍ഷനേഴ്സ് യൂണിയന് കളക്ടറേറ്റ് മാര്‍ച്ച്
1460642
Friday, October 11, 2024 7:51 AM IST
കണ്ണൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. യൂണിയന് സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. പ്രസന്ന ഉദ്ഘാടനം ചെയ്തു.
പെന്ഷന് പരിഷ്കരണ ക്ഷാമാശ്വാസ കുടിശിക ഒറ്റതവണയായി അനുവദിക്കുക, ക്ഷാമശ്വാസ ഗഡുക്കള്‍ അടിന്തരിമായും അനുവദിക്കുക, പെന്ഷന് പരിഷ്ക്കരണം തുടങ്ങുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. യൂണിയന് ജില്ലാ പ്രസിഡന്റ് ടി. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. വി.പി കിരണ്‍, പി.വി. പത്മനാഭന്, പി.കെ. രാഘവന്, പി.കെ. നമ്പ്യാര്‍ എന്നിവർ പ്രസംഗിച്ചു.