വീസ തട്ടിപ്പ്: നാലുപേർക്കേതിരേ കേസ്
1460289
Thursday, October 10, 2024 8:45 AM IST
ശ്രീകണ്ഠപുരം: വിദേശത്ത് ജോലിയുള്ള വീസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ചുവെന്ന പരാതിയിൽ നാലു പേർക്കെതിരേ പോലീസ് കേസെടുത്തു.
ചെന്പന്തൊട്ടി ചുഴലി പയറ്റുചാലിലെ വി.എസ്. സൗമ്യയുടെ പരാതിയിൽ മംഗളൂരുവിൽ യുകെ ഇൻ റീഗൽ അക്കാദമി സ്ഥാപനം നടത്തുന്ന ജോസഫ്, ജോബിറ്റ് ജയിംസ്, കുര്യച്ചൻ, ഗ്രേസിഅമ്മ എന്നിവർക്കെതിരെയാണ് കേസെടുത്തത്. 2022 ഡിസംബർ മുതൽ 2023 ഒക്ടോബർ വരെയുള്ള കാലയളവിൽ വീസ വാഗ്ദാനം ചെയ്ത് നാലുപേരും ഭർത്താവിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴിയും അല്ലാതെയും17,01,000 രൂപ കൈക്കലാക്കിയ ശേഷം വീസയോ പണമോ തിരിച്ചുനൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.