കർഷകനെ സഹായിക്കാൻ പച്ചക്കറി ചാലഞ്ചുമായി കർഷക സംഘം
1458472
Wednesday, October 2, 2024 8:36 AM IST
പരിയാരം: ജില്ലയിലെ മികച്ച കർഷക അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ വാങ്ങിയ പാണപ്പുഴ വില്ലേജിലെ ആലക്കാട് താമസിക്കുന്ന മാട്ടുമ്മൽ ചന്ദ്രന് തന്റെ പച്ചക്കറികൾ വില്പന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കർഷക സംഘം മാടായി ഏരിയ കമ്മിറ്റി പച്ചക്കറി ചാലഞ്ച് നടത്തി കർഷകനെ സഹായിച്ചു.
20 ക്വിന്റൽ വെള്ളരി, നാല് ക്വിന്റൽ കയ്പ എന്നിവയാണ് വില്പന നടത്താൻ സാഹയിച്ചത്.
പൊതു മാർക്കറ്റിൽ കിലോയ്ക്ക് 28 രൂപയുള്ള നാടൻ വെള്ളരി 15 രൂപയ്ക്കും, 60 രൂപ വിലയുള്ള കയ്പ 25 രൂപയ്ക്കുമാണ് വില്പന നടത്തുന്നത്. നരീക്കാംവള്ളി, ചെറുതാഴം മിൽക്ക്, പിലാത്തറ, പരിയാരം മെഡിക്കൽ കോളേജ്, കുഞ്ഞിമംഗലം തെക്കുമ്പാട് എന്നീ കേന്ദ്രങ്ങളിലാണ് ഇന്നലെ വില്പന നടത്തിയത്.
പച്ചക്കറി വില്പന ചെറുതാഴം മിൽക്ക് കോമ്പൗണ്ടിൽ ചെറുതാഴം ക്ഷീരസംഘം പ്രസിഡന്റ് എ.വി, രവീന്ദ്രന് പച്ചക്കറി നല്കി കർഷക സംഘം മാടായി ഏരിയ സെക്രട്ടറി എം.വി. രാജീവൻ ഉദ്ഘാടനം നിർവഹിച്ചു. കെ.പി. വി ഗോവിന്ദൻ അധ്യക്ഷനായിരുന്നു. എം.വി. ശകുന്തള, കെ.സി തമ്പാൻ, എം. ലക്ഷ്മണൻ, സി.വി. ഷൈജു, കെ. സജിത്ത് എന്നിവർ പ്രസംഗിച്ചു.