വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ കവർന്നു
1453594
Sunday, September 15, 2024 6:36 AM IST
പഴയങ്ങാടി: പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ മാടായി കോളജ് റോഡിൽ വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിനു സമീപം വീട് കുത്തിതുറന്ന് സ്വർണാഭരണങ്ങൾ കവർന്നു. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ കീമാൻ പ്രഥാൻ ഭാസ്കിയുടെ വീട്ടിലാണ് മോഷണം നടന്നത്.
കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 3.6 പവൻ സ്വർണമാണ് മോഷണം പോയത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ പൂട്ട് തകർത്താണു മോഷ്ടാക്കൾ അകത്തു കയറിയത്. മുറിയിൽ സാധന സാമഗ്രികൾ വലിച്ചിട്ട നിലയിലാണ്. മാല, കമ്മൽ, വളകൾ തുടങ്ങിയ ആഭരണങ്ങളാണു മോഷണം പോയത്. സ്കൂളിൽ ഓണാഘോഷ പരിപാടിക്കു പങ്കെടുത്ത് മടങ്ങിയെത്തിയപ്പോഴാണു മോഷണ വിവരം വീട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.