നടുവിൽ: യൂണിവേഴ്സൽ ഷോട്ടോകാൻ കരാട്ടെ നടുവിൽ മേഖലയുടെ ആഭിമുഖ്യത്തിൽ ബ്ലാക്ക് ബെൽറ്റ് നേടിയവർക്കുള്ള ബെൽറ്റ് വിതരണവും പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് അനുമോദനവും സംഘടിപ്പിച്ചു. നടുവിൽ അനുപം അവന്യൂവിൽ നടന്ന പരിപാടി നടൻ ബിജോയ് കണ്ണൂർ ഉദ്ഘാടനം ചെയ്തു. സജി കരിക്കൻ അധ്യക്ഷത വഹിച്ചു. സജീവൻ ആറളം, സുമേഷ്, പഞ്ചായത്ത് മെംബർ രേഖ രഞ്ജിത്ത്, ജോസഫ് പേണ്ടാനത്, വർഗീസ് മണ്ണിപ്ലാക്കൽ, ഷാജു കുരുവിക്കാട്ട്,കെ.വി. പ്രകാശൻ, ജോഷി പടിയൂർ എന്നിവർ പ്രസംഗിച്ചു.