ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറി
1453161
Saturday, September 14, 2024 1:44 AM IST
മണിക്കടവ്: ഓണക്കോടിക്കുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് വോളന്റിയർമാർ. ഇരിട്ടി താലൂക്ക് ഓഫീസിലെത്തി തഹസിൽദാർക്ക് തുക കൈമാറുകയായിരുന്നു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.ആർ. സുധീഷ്, സ്കൂൾ പ്രിൻസിപ്പൽ ഷാജി വർഗീസ് എന്നിവർ നേതൃത്വം നൽകി. എൻഎസ്എസ് വോളന്റിയർ ലീഡർമാരായ അമൽ ആൻ ഗ്രെയ്സ്, ഡോൺ കുര്യൻ ബിനോയ്, ദിൽന മാർഗരറ്റ് ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ദുരിതാശ്വാസ നിധിയിലേക്കുള്ള തുക സമാഹരിച്ചത്.