കണ്ണൂർ: എല്ലാ മെഡിക്കൽ കോളജ്, സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളെയും മെഡിസെപ്പ് ആരോഗ്യ ഇൻഷ്വറൻസ് പാനലിൽ ഉൾപ്പെടുത്തണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) ജില്ലാ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ചികിത്സാച്ചെലവുകൾ പദ്ധതിവഴി തത്സമയം ലഭ്യമാക്കുക, മറ്റ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി.വി. നാസർ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. സുചിത്ര, മുൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ. ശ്രീധരൻ, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ.പി. വേണുഗോപാലൻ, ടി.പി. അബ്ദുൾസലാം, സംസ്ഥാന ഓഡിറ്റർ ജസ്റ്റിൻ ജയകുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ടി.എം. സഞ്ജു, അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.എം. ശ്രീലീന, കെ.പി. പ്രിയ, ട്രഷറർ ടി. ചന്ദ്രൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി. രാജീവൻ, കെ.സി. ഷീന, പി.കെ. മനോജ്, ജില്ലാ വനിതാ ഫോറം ചെയർപേഴ്സൺ പി. ശോഭ തുടങ്ങിയവർ പ്രസംഗിച്ചു.