ചെറുപുഴ: പെരുങ്കുടൽ റോഡിലെ പനയംന്തട്ട ബിപിന്റെ റബർ തോട്ടത്തിൽ തീപിടിത്തം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30നാണ് തീപിടുത്തം ഉണ്ടായത്. വൈദ്യുത ലൈനിൽ നിന്ന് തീപടർന്നതാണെന്ന് സംശയിക്കുന്നു. അരയേക്കറോളം സ്ഥലത്തെ റബർ കത്തിനശിച്ചു.
ഈ സമയം ഇതുവഴി വന്ന പ്രാപ്പൊയിലിലെ എം.വി. വിനോദ്, സി.വി. സുമേഷ് എന്നിവരും പരിസരവാസികളും പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിരക്ഷസേന ഓഫീസർ സന്തോഷ് കുമാർ, ഉദ്യോഗസ്ഥരായ കെ. വിശാൽ, പി.എ. അനൂപ്, എസ്. അനുരാഗ്, വി.എൻ. രവീന്ദ്രൻ, കെ. രജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് തീ പടരുന്നത് തടഞ്ഞതിനാൽ വൻദുരന്തം ഒഴിവായി.