ശന്പളമില്ല: വനംവകുപ്പ് താത്കാലിക വാച്ചർമാർ പണിമുടക്കി
1444390
Tuesday, August 13, 2024 1:48 AM IST
ഇരിട്ടി: ഏഴുമാസത്തെ ശന്പളം കുടിശികയായതിനെ തുടർന്ന് വനം വകുപ്പിലെ താത്കാലിക വാച്ചർമാർ കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ-എഐടിയുസിയുടെ നേതൃത്വത്തിൽ പണിമുടക്കി. പണിമുടക്കിയവർ ആറളം വൈൽഡ് ലൈഫ് വാർഡന്റെ ഇരിട്ടിയിലെ ഓഫിസിലേക്ക് മാർച്ച് നടത്തി. പ്രകടനമായി എത്തിയ സമരക്കാരെ പോലീസ് ഗേറ്റിനു മുന്നിൽ തടഞ്ഞു. എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം സി. വിജയൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ടി. ജോസ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി വി. സഹദേവൻ, പായം ബാബുരാജ്, ശങ്കർ സ്റ്റാലിൻ, കെ.പി. പദ്മജൻ എന്നിവർ പ്രസംഗിച്ചു. കുടിശികയായ ശന്പളം വിതരണം ചെയ്തില്ലെങ്കിൽ 21ന് യൂണിയന്റെ നേതൃത്വത്തിൽ ഡിഎഫ്ഒ ഓഫീസ് മാർച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. താത്കാലികാടിസ്ഥാനത്തിൽ നൂറോം പേരാണ് വാച്ചർ ജോലി ചെയ്തു വരുന്നത്. ഇവർക്ക് ശന്പളമല്ലാതെ മറ്റ് ആനുകൂല്യങ്ങളൊന്നും നൽകുന്നില്ല.