ബസ് യാത്രയ്ക്കിടെ സ്വർണമാല മോഷണം പോയതായി പരാതി
1441972
Sunday, August 4, 2024 7:51 AM IST
കണ്ണൂർ: ബസ് യാത്രയ്ക്കിടെ മുണ്ടയാട് സ്വദേശിനിയുടെ അഞ്ചുപവന്റെ സ്വർണമാല മോഷണം പോയതായി പരാതി. വെള്ളിയാഴ്ച രാവിലെ ഭർത്താവുമൊന്നിച്ച് സ്വകാര്യ ബസിൽ മുണ്ടയാട് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയ്ക്കിടെ മുണ്ടയാട്ടെ എം.പി. വാമാക്ഷി (67) യുടെ താലിമാലയാണ് കാണാതാവുന്നത്.
അഭിരാമി എന്ന സ്വകാര്യ ബസിൽ നിന്നും കണ്ണൂരിൽ ഇറങ്ങാൻ നോക്കുന്പോഴാണ് മാല മോഷണം പോയത് ഇവരുടെ ശ്രദ്ധയിൽപെടുന്നത്. മാലയ്ക്ക് രണ്ട് ലക്ഷത്തിലധികം രൂപ വില വരും. സംഭവത്തിൽ വാമാക്ഷിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.