ഏഴാം റാങ്ക് പയ്യന്നൂരിലെ സൗരവ് ശ്രീനാഥിന്
1435273
Friday, July 12, 2024 1:46 AM IST
പയ്യന്നൂർ: കീം പ്രവേശന പരീക്ഷയിൽ ഏഴാം റാങ്ക് നേടി മികച്ച നേട്ടവുമായി പയ്യന്നൂർ സ്വദേശി. അന്നൂരിലെ സൗരവ് ശ്രീനാഥാണ് സംസ്ഥാനത്ത് ഏഴാം റാങ്ക് നേടി കണ്ണൂർ ജില്ലയിൽ ഒന്നാമതെത്തിയത്. 600 ൽ 588.84 സ്കോറിന്റെ നേട്ടവുമായുള്ള വിജയമാണ് സൗരവിന്റേത്. ഹൈസ്കൂൾ മുതൽ പ്ലസ്ടു വരെഏഴിമല കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പഠനം. തുടർന്ന് പാല ബ്രില്യന്റ് സ്റ്റഡി സെന്ററിൽ റിപ്പീറ്റേർസ് ബാച്ചിൽ ചേർന്നുള്ള പഠനം. ജെഇഇ മെയിൻ പരീക്ഷയിൽ 2905-ാം റാങ്കും ജെഇഇ അഡ്വാൻസ്ഡ് പരീക്ഷയിൽ 1532-ാം റാങ്കും നേടിയ മുബൈ ഐഐടിയിൽ എൻജിനിയറിംഗ് ഫിസിക്സിൽ പ്രവേശനം നേടി. കുസാറ്റ് എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ സൗരവ് സംസ്ഥാനത്ത് ആറാം റാങ്ക് നേടിയിരുന്നു.
നൈജീരിയയിൽ സ്കൈലൈൻ സർവകലാശാലയിൽ ജോലി ചെയ്യുന്ന അന്നൂരിലെ പി.യു. ശ്രീനാഥ്-റിജില ശ്രീനാഥ് ദന്പതികളുടെ മകനാണ്. സഹോദരി: പാർവതി ശ്രീനാഥ്.