മലയോര മിനി മില്ലറ്റ് ഫെസ്റ്റിനു തുടക്കം
1434958
Wednesday, July 10, 2024 8:29 AM IST
ചെറുപുഴ: മില്ലറ്റുകളെക്കുറിച്ചുള്ള അറിവും ഉപയോഗവും ജനങ്ങളിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട് ചെറുപുഴ അരിയിരുത്തിയിലെ ഒലീവ് ഗാർഡൻസ് കോംപ്ലക്സിൽ മലയോര മിനി മില്ലറ്റ് ഫെസ്റ്റിനു തുടക്കമായി.
സഹചാരി ചാരിറ്റബിൾ സൊസൈറ്റി, പീജെ ട്രസ്റ്റ് ഫോർ നാച്ചുറൽ ഹൈജീൻ, ജയന്റ് ഗൗരാമി ഗ്രൂപ്പ് ട്രസ്റ്റ്, ഈസ്റ്റ് എളേരി പഞ്ചായത്ത്, ചിറ്റാരിക്കാൽ കൃഷിഭവൻ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഈസ്റ്റ്-എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു.
ജയന്റ് ഗൗരാമി ഗ്രൂപ്പ് ട്രസ്റ്റ് ചെയർമാൻ പി.ജെ. മാത്യു, സുനിൽ ഞാവള്ളി, മാമച്ചൻ കായമ്മാക്കൽ, ഏബ്രഹാം തോമസ് എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റിൽ ഇന്നലെ വൈകുന്നേരം രാഷ്ട്രീയ കിസാൻ മഹാസംഘം നാഷണൽ കോ-ഓർഡിനേറ്റർ അഡ്വ. കെ.വി. ബിജു അക്ഷയശ്രീ സംസ്ഥാന അവാർഡ് ജേതാവായ കർഷകർ ഭീമനടിയിലെ സെബാസ്റ്റ്യൻ പി. അഗസ്റ്റ്യനെ പൊന്നാടയണിയിച്ച് ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിച്ചു. സാമൂഹ്യ പ്രവർത്തകൻ സണ്ണി പൈകട, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, പി.ജെ. മാത്യു, സുനിൽ ഞാവള്ളി എന്നിവർ പ്രസംഗിച്ചു.