ഗ്രാമങ്ങളുടെ പുരോഗതിയിൽ സഹകരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വലുത്: കെ. സുധാകരൻ എംപി
1425131
Sunday, May 26, 2024 8:27 AM IST
ഇരിട്ടി: ഗ്രാമങ്ങളുടെ പുരോഗതിയിൽ സഹകരണ സ്ഥാപനങ്ങൾ വഹിക്കുന്ന പങ്ക് ഏറെ വലുതാണെന്ന് കെ. സുധാകരൻ എംപി. പുന്നാട് സഹകരണ ബാങ്കിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടസമുച്ചയം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് പി.കെ. ജനാർദനൻ അധ്യക്ഷത വഹിച്ചു.
ഇരിട്ടി പാലം ബ്രാഞ്ച് സണ്ണി ജോസഫ് എംഎൽഎയും ജവഹർലാൽ നെഹ്റു ഹാൾ ഇരിട്ടി നഗരസഭാധ്യക്ഷ കെ. ശ്രീലതയും നിക്ഷേപ സ്വീകരണം ഡപ്യൂട്ടി രജിസ്ട്രാർ കെ. പ്രദോഷ് കുമാറും വായ്പാ വിതരണം അസിസ്റ്റന്റ് രജിസ്ട്രാർ ടി.ജി. രാജേഷ് കുമാറും ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അനുമോദിച്ചു.
ചന്ദ്രൻ തില്ലങ്കേരി, കെ.വി. സക്കീർ ഹുസൈൻ, ഇബ്രാഹിം മുണ്ടേരി, പി.എ. നസീർ, കെ. ശ്രീധരൻ, വി.ടി. തോമസ്, പി.പി. അശോകൻ, സി.സി. നസീർ ഹാജി, വി.പി. ബീന, ടി. ജയശ്രീ, സി.വി.എം. വിജയൻ, സത്യൻ കൊമ്മേരി, പായം ബാബുരാജ്, അജയൻ പായം, റിയാസ് നാലകത്ത്, മാത്തുക്കുട്ടി പന്തപ്ലാക്കൽ, റജി തോമസ്, യു.വി. ഷാനിദ്, ബാങ്ക് സെക്രട്ടറി കെ.സി. രാജീവ്, നാസർ കേളോത്ത് എന്നിവർ പ്രസംഗിച്ചു.