മതിൽ തകർത്ത് വധഭീഷണി മുഴക്കിയതിന് കേസ്
1425115
Sunday, May 26, 2024 8:27 AM IST
മയ്യിൽ: ചുറ്റുമതിൽ തകർക്കുകയും ചോദ്യം ചെയ്ത വിരോധത്തിൽ സ്ഥലം ഉടമയ്ക്കു നേരെവധ ഭീഷണി മുഴക്കുകയും ചെയ്തെന്ന പരാതിയിൽ രണ്ടു പേർക്കെതിരേ മയ്യിൽ പോലീസ് കേസെടുത്തു. മലപ്പട്ടം ഭഗത് സിംഗ് വായനശാലക്ക് സമീപം കെ.പി. മോഹനന്റെ പരാതിയിൽ പയ്യേരി വയലിലെ ഹരിദാസൻ, വിപിൻദാസ് എന്നിവർക്കെതിരെയാണ് കേസ്.