കെ. സുധാകരൻ ഇരിക്കൂറിൽ
1417060
Thursday, April 18, 2024 1:48 AM IST
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ ഇരിക്കൂറിൽ പര്യടനം നടത്തി. പയ്യാവൂർ ഉളിക്കൽ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് പര്യടന പരിപാടിയുടെ ഉദ്ഘാടനം പയ്യാവൂർ കണ്ടകശേരിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തു. ഇ.കെ കുര്യൻ അധ്യക്ഷത വഹിച്ചു.
ചമതച്ചാൽ, വാതിൽമട, മുത്താറിക്കുളം, പയ്യാവൂർ, ഏറ്റുപാറ, വഞ്ചിയം , ആടാംപാറ, ചാപ്പക്കടവ്, മവുംതോട്, കുന്നത്തൂർ, കാഞ്ഞിരക്കൊല്ലി, ശാന്തിനഗർ, മണിക്കടവ്, പെരുമ്പള്ളി, കരുമാങ്കയം, മണിപ്പാറ, നുച്യാട്, മുണ്ടാനൂർ, ഉളിക്കൽ ടൗൺ, വയത്തൂർ, പുറവയാൽ, വട്ടിയാംതോട്, മാട്ടറ, കലാങ്കി, കാതുവാപരമ്പ,അറബി, അറബിക്കുളം,കോളിത്തട്ട്, പേരട്ട എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം തൊട്ടിപ്പാലത്ത് സമാപിച്ചു.
വിവിധ കേന്ദ്രങ്ങളിൽ സജീവ് ജോസഫ് എംഎൽഎ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി. മാത്യു, ടി.എൻ.എ. ഖാദർ, തോമസ് വക്കത്താനം, കെ.വി. ഫിലോമിന, ചാക്കോ പാലക്കലോടി, വർഗീസ് വയലമണ്ണിൽ, പി.സി. ഷാജി, മുഹമ്മദ് ബ്ലാത്തൂർ, ബേബി തോലാനി, കെ.പി. ഗംഗാധരൻ, നൗഷാദ് ബ്ലാത്തൂർ, ബിജു പുളിയൻതോട്ടി, ജോസഫ് ആഞ്ഞിലിതോപ്പിൽ, ഇ.വി. രാമകൃഷ്ണൻ, വി.എ. റഹീം, ജോഷി കണ്ടതിൽ, ജൂബിലി ചാക്കോ,അഷ്റഫ് പയ്യാവൂർ, ടെൻസൺ കണ്ടത്തിങ്കര, ജോസ് ജോർജ്, ജിത്തു തോമസ്, വിജിൽ മോഹൻ, മുഹ്സിൻ കാതിയോട്, ഐബിൻ ജേക്കബ്, പ്രിൻസ് പുഷ്പകുന്നേൽ, ജോസ്മോൻ കുഴിവേലിൽ, ബേബി മുല്ലക്കര, മൈക്കിൾ മാരിപുരം, ജോസ് ചേന്നാട്ട് എന്നിവർ പ്രസംഗിച്ചു.
എം.വി. ജയരാജൻ
ശ്രീകണ്ഠപുരത്ത്
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ ശ്രീകണ്ഠപുരം നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി. രാവിലെ കോളിത്തട്ടിൽ നിന്ന് പര്യടനം ആരംഭിച്ചു. ഉളിക്കൽ, മണിപ്പാറ, മാവുന്തോട്, മുത്താറിക്കുളം, ചേമ്പേരി, കുടിയാൻമല,പുലിക്കുരുമ്പ, ഐച്ചേരി, ബാലങ്കരി, കോട്ടൂർ പെട്രോൾ പമ്പ്, നിടിയേങ്ങ, പരിപ്പായി, പെരിന്തലേരി, നിടുവാലൂർ, ചുഴലി ഹൈസ്കൂൾ, നടുവിൽ, കരുവഞ്ചാൽ, കൂളാമ്പി, ആലക്കോട് കാർത്തികപ്പുരം, ഉദയഗിരി, തേർത്തല്ലി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം കൂത്തമ്പലത്തിൽ സമാപിച്ചു.
വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ടി.വി രാജേഷ്, എ.ജെ. ജോസഫ്, പി.വി. ഗോപിനാഥ്, എം. കരുണാകരൻ, സജി കുറ്റിയാനിമറ്റം, എം.സി. രാഘവൻ, സാജൻ കെ. ജോസഫ്, ജോസ് ചെമ്പേരി, സാജു സേവ്യർ, വി.വി. സേവി, പി.കെ. മധുസുദനൻ, കെ. ശശിധരൻ നമ്പ്യാർ, കെ.ജി. ദിലീപ്, കെ.കെ. രത്നകുമാരി, കെ.ശ്രീജിത്ത്, കെ.പി. ദിലീപ്, ടി.കെ. വത്സലൻ, ബി.പി. വിപിന എന്നിവർ പ്രസംഗിച്ചു. ഇന്ന് ധർമടത്ത് പര്യടനം നടത്തും.