വിടവാങ്ങിയത് കൊട്ടിയൂർ കുടിയിറക്ക് വിരുദ്ധ സമര മുന്നണി പോരാളി
1416731
Tuesday, April 16, 2024 7:15 AM IST
കൊട്ടിയൂർ: ഐതിഹാസികമായ കൊട്ടിയൂർ കുടിയിറക്ക് വിരുദ്ധ സമരത്തിലെ മുന്നണി പോരാളിയായിരുന്നു അന്തരിച്ച തുണ്ടിയിൽ കത്രിക്കുട്ടി.
കൊട്ടിയൂർ സമരത്തിന്റെ ഭാഗമായി കൊട്ടിയൂർ മുതൽ തിരുവനന്തപുരം വരെ കാൽനട യാത്രയിൽ പങ്കെടുത്തിരുന്ന തുണ്ടിയിൽ അപ്പച്ചൻ എന്നറിയപ്പെടുന്ന ജോസഫിന്റെ ഭാര്യയായ കത്രിക്കുട്ടിയും സമര രംഗത്ത് നിറസാന്നിധ്യമായിരുന്നു. വനിതകൾ സമര രംഗത്ത് അത്ര കടന്നു വരാത്ത കാലത്ത് കുടിയിറക്ക് വിരുദ്ധ ആശയം ജനങ്ങളിലെത്തിക്കുന്നതിൽ മുന്നിൽ നിന്നു പ്രവർത്തിച്ച പോരാളിയായിരുന്നു കത്രിക്കുട്ടി.
പൊതുയോഗങ്ങളിൽ പ്രസംഗിച്ചും പാട്ടുപാടിയും ജനങ്ങളിലേക്ക് കുടിയിറക്ക് വിരുദ്ധ ആശയം എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഞായറാഴ്ചയായിരുന്നു അന്ത്യം.