തെരഞ്ഞെടുപ്പ് അപകീർത്തി കേസ്; പ്രതി അറസ്റ്റിൽ
1416467
Sunday, April 14, 2024 7:44 AM IST
ഇരിട്ടി: തെരഞ്ഞെടുപ്പിനെ അപകീർത്തിപെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പോസ്റ്റിട്ട കേസിലെ പ്രതി മേലേമുറിയിൽ സതീശൻ (41) നെ ഇരിട്ടി എസ്എച്ച്ഒ പി.കെ. ജിജീഷിന്റെ നേതൃത്വത്തിൽ പോലീസ് അറസ്റ്റു ചെയ്തു.
ഇയാളുടെ മൊബൈൽ കണ്ടുകെട്ടിയ പോലീസ് കൂടുതൽ പരിശോധനയ്ക്കായി ഫോറിൻസിക്കിന് കൈമാറും. കണ്ണൂർ റൂറൽ എസ്പിയുടെ നിർദേശപ്രകാരം സതീശൻ പെരുംങ്കരി എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉടമയ്ക്കെതിരേ വെള്ളിയാഴ്ചയാണ് ഇരിട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഫിംഗർ പ്രിന്റ് അടക്കം നടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയയ്ക്കും.