ട്രെയിനിൽ നിന്ന് വീണ് മരിച്ച വർക്ക്ഷോപ്പ് ജീവനക്കാരന്റെ കുടുംബത്തിന് ധനസഹായം കൈമാറി
1415670
Thursday, April 11, 2024 1:55 AM IST
ഇരിട്ടി: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് കേരള ഇരിട്ടി നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിൽ ട്രെയിൻ നിന്നും വീണ് മരണമടഞ്ഞ ഇരട്ടിയിലെ വർക്ക്ഷോപ്പ് ജീവനക്കാരനായിരുന്ന ഉളിക്കൽ ചുള്ളിയോട്ടെ കെ.ആർ. ബിജുവിന്റെ കുടുംബത്തിന് സഹായം കൈമാറി. സംഘടനയുടെ ഇൻഷ്വറൻസ് തുകയായ അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് കൈമാറിയത്. ചുള്ളിയോട് തട്ട് വയോജന കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എഎഡബ്ല്യുകെ ജില്ലാ പ്രസിഡന്റ് കെ.വി. രത്നാദാസ്, സെക്രട്ടറി സംഗീത് മാടത്തിൽ എന്നിവർ ചേർന്നാണ് കുടുംബത്തിന് ചെക്ക് കൈമാറിയത്.
ഇരിട്ടി നോർത്ത് പ്രസിഡന്റ് ദിനേശ് വടവതി അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത് കുമാർ, സംസ്ഥാന ജോയിൻ സെക്രട്ടറി റെന്നി കെ. മാത്യു, ജില്ലാ ട്രഷറർ സുനിൽ, പഞ്ചായത്തംഗം സിബി കാവനാൽ, ജില്ലാ വൈസ് പ്രസിഡന്റ് സുനിൽ ചക്കരക്കൽ, ജില്ലാ പ്രവർത്തകസമിതി അംഗം സണ്ണി മാത്യു, ഇരിട്ടി സൗത്ത് പ്രസിഡന്റ് കെ.വി. പ്രമോദ്, സെക്രട്ടറി കെ. സന്തോഷ്, നോർത്ത് ട്രഷറർ രാജേഷ് കല്ലുമുട്ടി, സുധീർ ബാബു എന്നിവർ പ്രസംഗിച്ചു.