കേളകം പഞ്ചായത്തില്‍ ഡെങ്കിപ്പനി പടരുന്നു
1396452
Thursday, February 29, 2024 8:05 AM IST
കേളകം: പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. നാനാനിപൊയില്‍, അടയ്ക്കാത്തോട്, രാമച്ചി, ശാന്തിഗിരി, കരിയംകാപ്പ്, നാരങ്ങാത്തട്ട് എന്നിവിടങ്ങളിലായി ഇതുവരെ 13 പേര്‍ക്കാണ് ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി മൂലം അഡ്മിറ്റ് ആയവരുടെ എണ്ണം ഇരട്ടിയിലധികമാണ്. നിലവഷളായ പലരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനുവരിയില്‍ നാനാനിപൊയിലിലാണ് ആദ്യം ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പിന്നീട് അടയ്ക്കാത്തോട്, ശാന്തിഗിരിയിലും,രാമച്ചിയിലും സ്ഥിരീകരിച്ചു. ജനുവരിയില്‍ പെയ്ത മഴയും. സംഭരിച്ചു വയക്കുന്ന ജലം സുരക്ഷിതമായി മൂടി വയ്ക്കാത്തതുമാണ് ഡെങ്കിപ്പനി പടരാന്‍ കാരണമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. എന്നാൽ കടുത്ത വേനലിൽ എവിടെയാണ് വെള്ളം കെട്ടിനിൽക്കുന്നത് എന്നാണ് എന്നാണ് നാട്ടുകാർ ചോദിക്കുന്ന ചോദ്യം. ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി ബോധവത്കരണം നടത്തുന്നുണ്ട്. നാനാനിപൊയിലും അടയ്ക്കാത്തോടിലും കഴിഞ്ഞ ദിവസം ഫോഗിംഗ് നടത്തി.
എന്നാൽ ആരോഗ്യപ്രവർത്തകരുടെ പ്രവർത്തനം കാര്യക്ഷമമല്ലാത്ത മൂലമാണ് ഡെങ്കിപ്പനി പടന്ന് പിടിക്കാൻ കാരണമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വേനൽ കടുത്തതോടെ മലയോരത്ത് പനിയും ചുമയും വ്യാപകമാണ് വിട്ടുമാറാത്ത പനി ഉള്ളപ്പോൾ മാത്രമാണ് ആളുകൾ ഡെങ്കിപ്പനി പരിശോധിക്കുവാൻ തയാറാവുന്നത്.