സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കരുത്: എകെസിസി
1396441
Thursday, February 29, 2024 8:05 AM IST
തേർത്തല്ലി: പൂഞ്ഞാർ ഫൊറോന സഹ വികാരി ജോസഫ് ആറ്റുചാലിനെ വാഹനം ഇടുപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സാമൂഹ്യ വിരുധ പ്രവർത്തകർ കത്തോലിക്ക സമുദായത്തിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് മേരിഗിരി ഫൊറോനാ എകെസിസി നേതൃസമ്മേളനം മുന്നറിയിപ്പു നൽകി.
ന്യൂനപക്ഷ അവകാശങ്ങൾ ജനസംഖ്യ അടിസ്ഥാനത്തിൽ നടപ്പിലാക്കുകയും സമുദായത്തിന്റെ ആവശ്യങ്ങളും അവകാശങ്ങളും സംരക്ഷിക്കപ്പെടുന്നവരെ മാത്രം സഹായിക്കുമെന്നും യോഗം മുന്നറിയിപ്പു നൽകി.
കാർഷിക ഉത്പന്ന വില ഇടിവിനെതിരെയും വന്യമൃഗ ആക്രമങ്ങൾക്കെതിരെയും നിസംഗത പുലർത്തുന്ന സർക്കാർ നടപടിക്കെതിരെ ശക്തമായ സമരപരിപാടി സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. മേരിഗിരി ഫൊറോനയിൽ 5000 മെമ്പർഷിപ്പ് ചേർക്കുവാനും തീരുമാനിച്ചു.
മേഖല സമ്മേളനം ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. ടോമി പുഞ്ചക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
ഫൊറോന വികാരി ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ, ഡോ ജോജി കാക്കരമറ്റം, തോമസ് ഒഴുകയിൽ, മേഖല ഡയറക്ടർ ഫാ. ജോജി കിഴക്കരക്കാട്ട്, ഫിലിപ്പ് വെളിയത്ത്, തോമസ് കൊട്ടാടിക്കുന്നിൽ, ജോസ് പുന്നോത്ത്, വക്കച്ചൻ പന്തമാക്കൽ, ജോജി ആനിത്തോട്ടം, ജലജ വാവോലിൽ, തോമസ് ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.