കോൺഗ്രസിൽനിന്ന് പുറത്താക്കി
1396437
Thursday, February 29, 2024 8:05 AM IST
ചെമ്പേരി: എരുവേശി പഞ്ചായത്ത് ഭരണസമിതിയിൽ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ടെസി ഇമ്മാനുവലിന് വോട്ട് രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ വിപ്പ് ലംഘിച്ച സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജസ്റ്റിൻ സക്കറിയാസ്, പൗളിൽ തോമസ് കാവനാടിയിൽ എന്നിവരെ കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.
മഹിളാ കോൺഗ്രസ്ബ്ലോക്ക് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പൗളിൻ തോമസിനെ നീക്കം ചെയ്തതായി മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപിയും അറിയിച്ചു.വിപ്പ് ലംഘിച്ചുകൊണ്ട് പൗളിൻ തോമസ് നോമിനേഷൻ സമർപ്പിക്കുകയും ജസ്റ്റിൻ പൗളിക്ക് വോട്ട് ചെയ്യുകയും ചെയ്തു.