വിജയോത്സവം സംഘടിപ്പിച്ചു
1374046
Tuesday, November 28, 2023 1:14 AM IST
പുന്നാട്: മീത്തലെ പുന്നാട് യുപി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. ശാസ്ത്രോത്സവം, സ്കൂൾ കലോത്സവം, കായിക മേള എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്റ്റാഫ്, പിടിഎ, മാനേജ്മെന്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അനുമോദിച്ചത്.
സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഇരിട്ടി നഗരസഭ കൗൺസിലർ സി.കെ. അനിത അധ്യക്ഷത വഹിച്ചു.
സി.വി. സുദീപൻ, പി.എ.പ്രസീത, പി.പി. രാധാകൃഷ്ണൻ, പി.പി. അരുൺ, പി.വി. അർണവ്, മുഖ്യാധ്യാപിക സി.കെ. അനിത, പി.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.