ചെറുപുഴ: കണ്ണൂർ യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നവജ്യോതി കോളജിന് മുന്നിൽ കെഎസ്യു സ്ഥാപിച്ച കൊടി തോരണങ്ങളും പ്രചാരണ ബോർഡുകളും നശിപ്പിച്ചു.
പ്രവേശന കവാടത്തിലെ സിസിടിവി കാമറയും തകർത്ത നിലയിലാണ്.
അക്രമത്തിനു കോപ്പുകൂട്ടാൻ എസ്എഫ്ഐ ആണ് അക്രമം നടത്തിയതെന്ന് കെഎസ്യു സംസ്ഥാന കമ്മിറ്റി അംഗം ആകാശ് ഭാസ്കരൻ ആരോപിച്ചു. കെഎസ്യു ജില്ലാ കമ്മിറ്റി അംഗം ചാൾസ് സണ്ണി ചെറുപുഴ പോലീസിൽ പരാതി നൽകി.