ഹ്രസ്വ​ചി​ത്ര​വു​മാ​യി വി​ദ്യാ​ർ​ഥി​ക​ള്‍
Wednesday, June 7, 2023 12:56 AM IST
പെ​രു​മ്പ​ട​വ് : ഹ​രി​ത​ക​ർ​മ സേ​നാ​ഗം​ങ്ങ​ൾ​ക്ക് ആ​ദ​രം അ​ർ​പ്പി​ച്ച് ക​രി​പ്പാ​ൽ എ​സ് വി ​യു​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ ഹ്രസ്വ​ചി​ത്രം ശ്ര​ദ്ധേ​യ​മാ​കു​ന്നു.' അ​രു​ത് ' എ​ന്ന പേ​രി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ നാ​ടി​ന് ന​ൽ​കു​ന്ന സേ​വ​നം, വി​ദ്യാ​ർ​ഥി​ക​ളി​ലെ പ്ലാ​സ്റ്റി​ക്കി​ന്‍റെ ഉ​പ​യോ​ഗം എ​ന്നി​വ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
പി. ​ആ​ദി​ഷ് , ടി. ​ആ​ദ​ർ​ശ്, റി​ക്സ​ൺ ജോ​ർ​ജ് എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി വേ​ഷ​മി​ട്ടി​രി​ക്കു​ന്ന​ത്. സ്കൂ​ൾ അ​റ​ബി അ​ധ്യാ​പി​ക​യാ​യ ടി. ​സ​മീ​റ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രാ​യ ഷീ​ജ മു​കു​ന്ദ​ൻ, സി.​പി. റീ​ത മോ​ൾ , കെ.​കെ. ജി​തി​ൻ എ​ന്നി​വ​രാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ള്ള​ത്.