വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു
1280611
Friday, March 24, 2023 11:07 PM IST
ഇരിട്ടി: നടന്നു പോകുന്നതിനിടെ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. സിപിഎം മുൻ കീഴൂർ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കീഴൂരിലെ മുണ്ടയാടൻ അനന്തൻ (70) ആണ് മരിച്ചത്.
കണ്ണൂർ ഗവ, മെഡിക്കൽ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിൽ കൊണ്ടു വരുന്ന മൃതദേഹം ഉച്ച കഴിഞ്ഞ് മൂന്നിന് ചാവശേരി പറന്പ് നഗരസഭാ ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: പാർവതിയമ്മ. മക്കൾ: കെ ശ്രീലത ( ചെയർപേഴ്സൺ, ഇരിട്ടി മുനിസിപ്പാലിറ്റി), ശ്രീലേഖ, ശ്രീവിദ്യ (ഇരിട്ടി ഭവന നിർമാണ സഹകരണ സംഘം), ശ്രീലേഷ്, പരേതയായ ശ്രീകല. മരുമക്കൾ: പി. വിജയൻ ( സിപിഎം ഇരിട്ടി ലോക്കൽ സെക്രട്ടറി), വിനയൻ (സഹകരണ പ്രസ്, കണ്ണൂർ), പരേതനായ പ്രകാശൻ. സഹോദരങ്ങൾ: ദാക്ഷായണി, രവി, പരേതരായ കുഞ്ഞിരാമൻ, കരുണാകരൻ.