വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം അ​ഞ്ചുപേ​ർ​ക്ക് നാ​യ​യു​ടെ ക​ടി​യേ​റ്റു
Tuesday, February 7, 2023 12:53 AM IST
ശ്രീ​ക​ണ്ഠ​പു​രം: വ​ള​ക്കൈ​യി​ൽ തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​യി. സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​ൾ​പ്പെ​ടെ അ​ഞ്ച് പേ​ർ​ക്ക് ക​ടി​യേ​റ്റു. വ​ള​ക്കൈ മാ​പ്പി​ള സ്കൂ​ൾ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി വ​ള​ക്കൈ​യി​ലെ പി.​പി. മു​സ്ത​ഫ (എ​ട്ട്), കൊ​യ്യം ഗ​വ. ഹൈ​സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി പെ​രു​ന്ത​ലേ​രി കീ​യ​ച്ചാ​ലി​ലെ അ​നു​സ്മ​യ (15), പെ​രു​ന്ത​ലേ​രി യു​പി സ്കൂ​ൾ ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി ന​ഫ് ല (​എ​ട്ട്), പാ​റ​ക്കാ​ടി​യി​ലെ റോ​ഷി​ത് (എ​ട്ട്),
വ​ള​ക്കൈ പ​ന്നി​ത്ത​ട​ത്തെ കാ​ർ​ത്യാ​യ​നി (65) എ​ന്നി​വ​ർ​ക്കാ​ണ് തെ​രു​വ് നാ​യ യു​ടെ ക​ടി​യേ​റ്റ​ത്. എ​ല്ലാ​വ​രെ​യും ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.