ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി
1591371
Saturday, September 13, 2025 11:01 PM IST
മുക്കം: മുക്കത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി.വെസ്റ്റ് ബംഗാൾ സ്വദേശി ആരിഫലി (23) ആണ് മരിച്ചത്.
മുക്കം ടൗണിൽ തൃക്കുടമണ്ണ റോഡിൽ പോസ്റ്റോഫീസിന് എതിർവശത്തെ ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടത്.സഹോദരനൊപ്പം ഇവിടെ താമസിച്ച് വരികയായിരുന്നു ആരിഫലി.
രാവിലെ വയനാട്ടിലേക്ക് പോയ സഹോദരൻ തിരിച്ചുവന്നപ്പോൾ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ജനലിലൂടെ നോക്കിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ തന്നെ കെട്ടിട ഉടമയേയും മുക്കം പോലീസിലും വിവരമറിയിക്കുകയായിരുന്നു.
മരിച്ച് കിടക്കുന്നതിന് സമീപം കഴുത്ത് അറുക്കാനായി ഉപയോഗിച്ചെതെന്ന് കരുതുന്ന കത്തിയും കണ്ടെത്തിയിട്ടുണ്ട്. ആരിഫലി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളായിരുന്നുവെന്ന് സഹോദരൻ മുക്കം പോലീസിന് മൊഴി നൽകിയിട്ടുണ്ട്.