വിലങ്ങാട് പുനരധിവാസത്തിന് എറണാകുളം അങ്കമാലി അതിരൂപതയുടെ കൈത്താങ്ങ്
1591274
Saturday, September 13, 2025 5:16 AM IST
വിലങ്ങാട്: വിലങ്ങാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ നിര്‍മിച്ചു നല്കുന്ന ഏഴ് ഭവനങ്ങളില്‍ നാലെണ്ണത്തിന്റെ തറക്കല്ലിടല്‍ എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ ഫാ. ജോസ് കുളത്തുവള്ളിലിന്റെ നേതൃത്വത്തില്‍ നടത്തി.
ഇതിനുമുമ്പ് രണ്ട് വീടുകളുടെ തറക്കല്ലിടല്‍ കഴിഞ്ഞ മാസം നടത്തിയിരുന്നു. ശേഷിക്കുന്ന ഒരു വീടിന്റെ തറക്കല്ലിടല്‍ അടുത്ത ആഴ്ച നടക്കും. വിലങ്ങാട്, കണ്ണൂര്‍, ചക്കിട്ടപ്പാറ എന്നീ പ്രദേശങ്ങളിലാണ് ഭവന നിര്‍മാണം പുരോഗമിക്കുന്നത്.
ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍, ഫാ. പ്രിയേഷ് തേവടിയില്‍, ഫാ. സായി പാറന്‍കുളങ്ങര, സിദ്ധാര്‍ഥ് എസ്. നാഥ്, ആല്ബിന് സക്കറിയാസ് എന്നിവര്‍ നേതൃത്വം നല്കി.