ആഫ്രിക്കൻ ഒച്ച് ദുരീകരണം: ചക്കിട്ടപാറയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
1591278
Saturday, September 13, 2025 5:16 AM IST
ചക്കിട്ടപാറ: ചക്കിട്ടപാറ പഞ്ചായത്തിലെ 10,11,12 വാർഡുകളിൽ രൂക്ഷമായ ആഫ്രിക്കൻ ഒച്ചിന്റെ ശല്യത്തിനെതിരേ കൃഷിഭവൻ ചക്കിട്ടപാറയുടെയും കൃഷി വകുപ്പ് ആത്മ കോഴിക്കോടിന്റെയും നേതൃത്വത്തിൽ നിർമാജന പരിശീലന പരിപാടി സംഘടിപ്പിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കെ. സുനിൽ ഉദ്ഘാടനം ചെയ്തു. ഒച്ച് നിർമാജനത്തിന് ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെയും കർഷകരുടെ സഹകരണത്തോടെയും ത്വരിത പ്രവൃർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗിരിജ ശശി, ഗ്രാമപഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ കെ.എ. ജോസ് കുട്ടി, എം.എം. പ്രദീപൻ, ബിന്ദു സജി, സി.കെ. ശശി, വി.കെ. ബിന്ദു, ഇ.എം. ശ്രീജിത്ത്, കൃഷി ഓഫീസർ രശ്മനായർ, കർഷകരായ ബേബി കാപ്പുകാട്ടിൽ, ബാബു കൂനന്തടം, ജെയിംസ് തോട്ടുപുറം എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് ലെവൽ അഗ്രികൾച്ചർ നോഡൽ ഓഫീസർ ഡോ. വി. ശ്രീറാം ബോധവത്കരണ ക്ലാസ് നടത്തി. തുടർന്ന് ഒച്ചിന്റെ നിർമാർജനം സംബന്ധിച്ച് കാപ്പുകാട്ടിൽ കൃഷിയിടത്തിൽ ഫീൽഡ് ഡെമോൺസ്ട്രേഷൻ നടത്തി. കൃഷി ഉദ്യോഗസ്ഥരായ കെ. ഗിരീഷ് കുമാർ, ഇ. ലിനൂപ്, എം.സി. ബീന, ആൽമ ബിടിഎം എം .നീതു എന്നിവർ നേതൃത്വം നൽകി.