മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി ക്ഷേത്ര കമ്മിറ്റിയും
1442181
Monday, August 5, 2024 4:45 AM IST
കുന്നമംഗലം: വയനാട് ദുരന്ത പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസഹായവുമായി ക്ഷേത്ര കമ്മിറ്റിയും. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള വെള്ളന്നൂർ കുനിയിൽ കോട്ടോൽ ക്ഷേത്ര കമ്മിറ്റിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ സംഭാവന നൽകി മാതൃകയായത്.
ക്ഷേത്ര ട്രസ്റ്റ് ബോർഡ് ചെയർമാൻ പി. സന്തോഷിൽ നിന്ന് ദുരിതാശ്വാസ നിധിയിലേക്കുള്ള ചെക്ക് പി.ടി.എ. റഹീം എംഎൽഎ ഏറ്റുവാങ്ങി. ബോർഡ് അംഗം വി.കെ. സത്യനാഥൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ എന്നിവർ സന്നിഹിതരായിരുന്നു.