ബൈക്കിന് പിറകിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു
1417204
Thursday, April 18, 2024 10:27 PM IST
മുക്കം: ബൈക്കിന് പിറകിൽടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അരീക്കോട് വടക്കുംമുറി സ്വദേശി കോട്ടകുന്നൻ ഭാസ്കരന്റെ മകൻ ഷിലുമോൻ (35)ആണ് മരിച്ചത്.
കൊടിയത്തൂർ ചെറുവാടിയിൽ വർക്ക്ഷോപ്പ് ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി പന്ത്രണ്ടിന് മുക്കം പി.സി. ജംഗ്ഷനിലായിരുന്നു അപകടം. അഗസ്ത്യൻമുഴി ഭാഗത്ത് നിന്ന് വരികയായിരുന്ന ബൈക്കിന് പിന്നിൽ അതേ ദിശയിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിലുമോൻ സംഭവസ്ഥലത്ത് മരിച്ചു. ടിപ്പർ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിലുമോൻ അവിവാഹിതനാണ്. അമ്മ: ശാരദ. സഹോദരങ്ങൾ: ഷിജിമോൾ, ഷിബി മോൻ.