പനങ്ങാട് പഞ്ചായത്തിൽ വൻ അഗ്നിബാധ
1417152
Thursday, April 18, 2024 5:35 AM IST
ബാലുശേരി: പനങ്ങാട് പഞ്ചായത്തിൽ വൻ അഗ്നിബാധ. പഞ്ചായത്തിലെ ആറാം വാർഡിൽ ഭാസ്കരൻ എരമ്പറ്റ എന്നയാളുടെ വീടിന് സമീപത്തായുള്ള പത്ത് ഏക്കറോളം വരുന്ന മലയിലാണ് തീപിടിത്തമുണ്ടായത്.
അടിക്കാടുകളും കൃഷിസ്ഥലവും ഉൾപ്പെടുന്ന പ്രദേശം കത്തി നശിച്ചു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ബൈജുവിന്റെ നേതൃത്വത്തിൽ പേരാമ്പ്ര നിലയത്തിൽ നിന്ന് എത്തിയ അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. വേനൽ കനത്തതോടെ ഈ സ്ഥലത്തും സമീപപ്രദേശങ്ങളിലും തീപിടിത്തം ഉണ്ടാവുന്നത് പതിവ് സംഭവമായിരിക്കുകയാണ്.