തെ​രു​വ്നാ​യ ആ​ക്ര​മ​ണം; മ​നു​ഷ്യ​രേ​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളേ​യും പ​രി​ക്കേ​ൽ​പ്പി​ച്ചു
Thursday, September 28, 2023 12:58 AM IST
കൊ​യി​ലാ​ണ്ടി: പ​ന്ത​ലാ​യ​നി​യി​ൽ തെ​രു​വ് നാ​യ ആ​ക്ര​മ​ണം. മൂ​ന്നു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ശു​വി​നെ​യും ര​ണ്ട് വ​ള​ർ​ത്തു നാ​യ​യെ​യും തെ​രു​വ് നാ​യ ക​ടി​ച്ചു.

വ​ട​ക്കേ വെ​ള്ളി​ലാ​ട്ട്താ​ഴ സ​രോ​ജി​നി (75) ക്കും ​മ​റ്റു ര​ണ്ടു​പേ​ർ​ക്കു​മാ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ് പ​രി​ക്കേ​റ്റ​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ സ​രോ​ജി​നി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

മ​റ്റ് ര​ണ്ടു​പേ​ർ കൊ​യി​ലാ​ണ്ടി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.ഇ​ന്ന​ലെ വൈ​കീ​ട്ട് ആ​റു​മ​ണി​യോ​ടു​കൂ​ടി​യാ​ണ് സം​ഭ​വം.

നാ​യ​ക്ക് പേ​യി​ള​കി​യ​താ​ണോ എ​ന്ന് സം​ശ​മു​ള്ള​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. നാ​യ​യെ കാ​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.