കോഴിക്കോട്: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ബഹുജനസദസ് ജില്ലയില്‍ നവംബര്‍ 24 മുതല്‍ 26 വരെ.
13 നിയോജക മണ്ഡലങ്ങളിലും പരിപാടി നടക്കും. ബഹുജനസദസ് വിജയിപ്പിക്കാന്‍ ഇടതുമുന്നണി ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. പരിപാടിയില്‍ ജനപങ്കാളിത്തം ഉറപ്പാക്കാന്‍ പദ്ധതികള്‍ തയാറാക്കി. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന് അധ്യക്ഷത വഹിച്ചു.
എം.വി. ശ്രേയാംസ് കുമാര്‍, മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, മുക്കം മുഹമ്മദ്, എ. പ്രദീപ്കുമാര്‍, പി. ഗവാസ്, കെ.കെ. ലോഹ്യ, കെ.കെ. ലതിക, എം.പി. ശിവാനന്ദന്, എം. ഗീരീഷ്, ഷര്മദ്ഖാന്, പി.ആര്. സുനില്‍ സിംഗ്, കെ.കെ. അബ്ദുള്ള, പി.കെ. നാസര്‍, എന്‍.സി. മോയിന്‍കുട്ടി, ടി.എം. ജോസഫ്, വി. ഗോപാലന്‍മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.