കാവിലുംപാറ ലഡാക്ക് മലമുകളിൽ വീണ്ടും കാട്ട് തീ പടർന്നു
1265842
Wednesday, February 8, 2023 12:11 AM IST
തൊട്ടിൽപാലം: കാവിലുംപാറ ലഡാക്ക് മലമുകളിൽ ഇന്നലെ ഉച്ചയോടെ വീണ്ടും കാട്ടുതീ പടർന്നു.
അമ്പലകുളങ്ങര ചന്ദ്രൻ, വാഴയിൽ ഹംസ എന്നിവരുടെ പറമ്പിലെ തെങ്ങ്, കമുക്, ഇടവേളകൃഷികൾ ഉൾപെടെയുള്ള കാർഷിക വിളകൾ കത്തിനശിച്ചു.15 ലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.
സമീപത്തുള്ള കാരിമുണ്ട പട്ടികവർഗ കോളനിയിലക്ക് തീ പടരാതിരിക്കാൻ ഫോറസ്റ്റ്കാരുടേയും നാട്ടുകാരുടെയും സമയോജിത ഇടപെടൽ ഫലം കണ്ടു. താഴെ നിന്ന് തീ പടരുന്നത് കണ്ട് പരിസത്ത് ജോലി ചെയ്തിരുന്നവർ ഓടി രക്ഷപെട്ടു.
കഴിഞ്ഞ ദിവസം ലഡാക്ക് മലയുടെ മറ്റൊരു ഭാഗത്ത് തീ പടർന്നിരുന്നു. കുറ്റ്യടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത്, ഫോറസ്റ്റർ അമ്മത് എന്നിവരുടെ നേതൃത്വത്തിൽ വാച്ചർമാരും നാട്ടുകാരും അഗ്നിശമന സേനാവിഭാഗവും ചേർന്ന് തീ അണക്കുകയായിരുന്നു.