ഭൂമി കൈമാറ്റം ഡിസംബറോടെ
1243531
Sunday, November 27, 2022 3:37 AM IST
കോഴിക്കോട്: മാനാഞ്ചിറ–വെള്ളിമാടുകുന്ന് നഗരപാത നവീകരണത്തിനായുള്ള ഭൂമി കൈമാറ്റം ഡിസംബറിൽ പൂർത്തിയാകും.സ്ഥലമേറ്റെടുക്കൽ അതിവേഗം പൂർത്തിയാക്കി നിർമാണം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് പൊതുമരാമത്ത് വകുപ്പ്.
കേരള റോഡ് ഫണ്ട് ബോർഡിന്റെ ഡിസൈനിങ് വിങ് സമർപ്പിച്ച 131 കോടിയുടെ വിശദമായ പദ്ധതി രേഖയ്ക്ക് ഭരണാനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടി ആരംഭിക്കും. റോഡിനായി ഏറ്റെടുത്ത ഭൂമിയുടെ കൈവശക്കാർക്കുള്ള നഷ്ടപരിഹാരവും കച്ചവടക്കാർക്കും തൊഴിലാളികൾക്കുമുള്ള പുനരധിവാസ പാക്കേജിലൂടെയുള്ള ധനസഹായ കൈമാറ്റവും ഇന്നലെ നടന്നു.
കോഴിക്കോട്–കൊല്ലഗൽ ദേശീയപാത എൻഎച്ച്–766ന്റെ ഭാഗമാണ് ഈ റോഡ്. കോഴിക്കോട്ടുകാരുടെ ചിരകാലസ്വപ്നമായ വികസനപദ്ധതിക്കാണ് ഇതോടെ വേഗം കൈവരിക. ഇതിൽ 3.8326 ഹെക്ടർ ഉടമകളുടെ സമ്മതപ്രകാരം ഏറ്റെടുത്തു. 277 പേരുടെ കൈയിലുള്ള 3.4621 ഹെക്ടർ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഉൾപ്പെടുത്തുകയായിരുന്നു. നടപടിക്രമങ്ങൾക്കുള്ള തുക ഉൾപ്പെടെ 344.50 കോടിയാണ് സ്ഥലമേറ്റെടുപ്പിനായി അനുവദിച്ചത്. 240.52 കോടി രൂപ ഇതിനകം വിതരണം ചെയ്തു.