തൊഴിലുറപ്പ് തൊഴിലാളി എച്ച്എംഎസ് കൺവൻഷൻ നടത്തി
1223704
Thursday, September 22, 2022 11:09 PM IST
പേരാമ്പ്ര: തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എച്ച്എംഎസ്, എൽജെഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മുതുകാട് കൂത്താളി സമര വാർഷികാചരണ പരിപാടിയുടെ ഭാഗമായി കൺവൻഷൻ സംഘടിപ്പിച്ചു.
മലനാട് ലേബർ സൊസൈറ്റി ഹാളിൽ കൺവൻഷൻ ജില്ലാ സെക്രട്ടറി ജെ.എൻ. പ്രേംഭാസിൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.
തൊഴിൽ ദിനങ്ങൾ വർധിപ്പിക്കണമെന്നും ദിവസ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ കൺവൻഷൻ ഉന്നയിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, കെ.ജി. രാമനാരായണൻ, സി. സുജിത്, സി.ഡി. പ്രകാശ്, ഒ.എം. രാധാകൃഷ്ണൻ, കെ.എം. കുഞ്ഞിരാമൻ, ബ്ലോക് അംഗം കെ.കെ. നിഷിത, വാർഡ് അംഗങ്ങളായ കെ.കെ. പ്രേമൻ, മിനി അശോകൻ, പി. മോനിഷ നജില, അഷറഫ് തുറയൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ മാവുള്ളാട്ട് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി ഒ.എം. രാധാകൃഷ്ണൻ (പ്രസിഡന്റ് ), കെ.ടി. രതീഷ് (ജനറൽ സെക്രട്ടറി), നിഷ ചെറുവണ്ണൂർ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.