അരങ്ങിൽ നിറഞ്ഞ് ദേവനന്ദ
1599366
Monday, October 13, 2025 6:07 AM IST
പുത്തനങ്ങാടി: പുത്തനങ്ങാടി സെന്റ് ജോസഫ് സ്കൂളിൽ നടന്ന സിബിഎസ്ഇ ജില്ലാ കലോത്സവത്തിൽ കാറ്റഗറി-3 വിഭാഗത്തിൽ മോഹിനിയാട്ടം, കുച്ചിപ്പുഡി, ഭരതനാട്യം മത്സരങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദേവനന്ദ.
വണ്ടൂർ നടുവത്ത് സൈനിക് പബ്ലിക് സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥിനിയായ ഈ മിടുക്കി പഠന രംഗത്തും സമർഥയാണ്. കരുളായി കെഎംഎച്ച്എസ്എസ് മലയാളം അധ്യാപകൻ പി.വിനോദിന്റെ മകളാണ്.
അമ്മ വണ്ടൂർ വിഎംസി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക. പ്രശസ്ത നൃത്താധ്യാപകൻ ഗിരീഷ് നടുവത്തിന്റെ ശിഷ്യയാണ്. കഴിഞ്ഞ വർഷം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ വീർഗാഥ 4.0 - കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രണ്ടു കുട്ടികളിൽ ഒരാളായ, സൈനിക് സ്കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥി ദേവദത്തൻ സഹോദരനാണ്.