കാളികാവിൽ സിപിഎം മനുഷ്യച്ചങ്ങല തീർത്തു
1599097
Sunday, October 12, 2025 5:23 AM IST
കാളികാവ്: വണ്ടൂർ റോഡ് ജംഗ്ഷന്റെ ശോചനീയാവസ്ഥ പരിഹരിക്കുക, ഒരു വർഷത്തിലേറെയായി കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ച പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചുമാറ്റി പുതുക്കിനിർമിക്കുക, ബസ് സ്റ്റാൻഡുകളിലെ കംഫർട്ട് സ്റ്റേഷനുകൾ പ്രവർത്തനക്ഷമമാക്കുക, പഞ്ചായത്തിലെ വിവിധ റോഡുകളുടെ യാത്രാദുരിതം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാളികാവിൽ സിപിഎം മനുഷ്യ ചങ്ങല സംഘടിപ്പിച്ചു.
നടപ്പാക്കുന്ന പദ്ധതികളിലെല്ലാം അഴിമതി നിറഞ്ഞതും കമ്മീഷൻ വർക്കുകളും മാത്രമാണ് നടത്തുന്നത്. കേരളോത്സവത്തിൽ പോലും അഴിമതി നടത്തിയതായും നേതാക്കൾ കുറ്റപ്പെടുത്തി. മനുഷ്യ ചങ്ങലയോടനുബന്ധിച്ച് നടന്ന പൊതുയോഗം ലോക്കൽ കമ്മിറ്റി അംഗം എൻ. നൗഷാദ് ഉദ്ഘാടനം ചെയ്തു.
കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. സി.ടി. സക്കരിയ്യ, കവിതാ സാജു, സിപിഎം ലോക്കൽ സെക്രട്ടറി കെ. രാമചന്ദ്രൻ, ആലുങ്ങൽ സിറാജ്, ടി. മിസ്ഫർ എന്നിവർ പ്രസംഗിച്ചു.