ഉപജില്ല കായികമേള: തുടർച്ചയായി പത്താം തവണയും പരിയാപുരം സെന്റ് മേരീസ് സ്കൂളിന് കിരീടം
1599096
Sunday, October 12, 2025 5:23 AM IST
അങ്ങാടിപ്പുറം: മങ്കട ഉപജില്ല കായികമേളയിൽ 26 സ്വർണവും 22 വെള്ളിയും 21 വെങ്കലവും നേടി 243.5 പോയിന്റോടെ തുടർച്ചയായി പത്താം തവണയും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ കിരീടം ചൂടി. 123 പോയിന്റുമായി (11 സ്വർണം,12 വെള്ളി, 13 വെങ്കലം) തിരൂർക്കാട് എഎം ഹയർ സെക്കൻഡറി സ്കൂൾ രണ്ടാംസ്ഥാനവും 116 പോയിന്റുമായി (9 സ്വർണം, 15 വെള്ളി, 9 വെങ്കലം) മങ്കട ഗവ.ഹയർ സെക്കൻഡറി സ്കൂൾ മൂന്നാംസ്ഥാനവും നേടി. 78 പോയിന്റോടെ പാങ്ങ് ഗവണ്മെന്റ് എച്ച്എസ്എസ് നാലാമതും 74.5 പോയിന്റോടെ വടക്കാങ്ങര ടിഎസ്എസ് അഞ്ചാമതുമെത്തി.
യുപി സ്കൂളുകളിൽ 38 പോയിന്റോടെ പുണർപ്പ വിഎംഎച്ച്എം യുപി ഒന്നും 30 പോയിന്റോടെ തിരൂർക്കാട് എഎം സ്കൂൾ രണ്ടും 19 പോയിന്റോടെ വെങ്ങാട് ടിആർകെ യുപി മൂന്നും സ്ഥാനത്തെത്തി.
നോയൽ, എൽസിറ്റ ജോസ്, എയ്ഞ്ചൽ സുനീഷ് (മൂവരും പരിയാപുരം സെന്റ് മേരീസ്), പി.മുഹമ്മദ് ഷാദിൽ, കെ.കെ.അമീന, സി.എച്ച്. മിഷാൽ മുഹമ്മദ് (മൂവരും തിരൂർക്കാട് എഎം), കെ.ജൗഹർ മിഥിലാജ് (വെങ്ങാട് മജ്ലിസ്), കെ.ടി.ദിയ ഷെറിൻ (പൂപ്പലം - വലന്പൂർ ഒഎ യുപി), പി.ഹിബ (പാങ്ങ് ഗവ.),
യു.മുഹമ്മദ് നിയാസ് (മങ്കട ഗവ.), പി.ഫാത്തിമ ഇഷ (വെങ്ങാട് ടിആർകെ), ഇ.സി.റസ (പടിഞ്ഞാറ്റുംമുറി ഒയുപി), എം.പി.മുഹമ്മദ് നദീം (കുറുവ എയുപി), വി.കെ.ഹുദ (പുണർപ്പ വിഎംഎച്ച്എം യുപി) എന്നിവർ വിവിധ വിഭാഗങ്ങളിൽ വ്യക്തിഗത ചാന്പ്യൻമാരായി.
മേളയിൽ സബ് ജൂണിയർ, സീനിയർ വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും ജൂണിയർ വിഭാഗത്തിൽ മങ്കട ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളും യുപി കിഡീസ് വിഭാഗത്തിൽ പുണർപ്പ വിഎംഎച്ച്എം യുപി സ്കൂളും ഓവറോൾ ട്രോഫികൾ സ്വന്തമാക്കി.
സമാപന സമ്മേളനം അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സഈദ ഉദ്ഘാടനം ചെയ്തു. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ഫാ.ജോർജ് കളപ്പുരക്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അനിൽ പുലിപ്ര, എഇഒ എം.അമീറ, ബിപിസി എ.പി.ബിജു,
സെന്റ് മേരീസ് സ്കൂൾ പ്രിൻസിപ്പൽ പി.ടി.സുമ, പ്രധാനാധ്യാപകരായ പി.ടി. ബിജു, പി.ഐ. അന്പിളി, അധ്യാപകൻ മനോജ് വീട്ടുവേലിക്കുന്നേൽ, പിടിഎ പ്രസിഡന്റുമാരായ സാജു ജോർജ്, ഷാന്റേ തകിടിയേൽ, പിടിഎ വൈസ് പ്രസിഡന്റ് എ.വി. റഷീദ്, ഉപജില്ലാ കായികവിഭാഗം സെക്രട്ടറി വി.എം. ഹംസ, ആരിഫ് കൂട്ടിൽ എന്നിവർ പ്രസംഗിച്ചു.