നി​ല​ന്പൂ​ർ: ക​ഞ്ചാ​വ് കേ​സി​ൽ ജാ​മ്യ​ത്തി​ല​റ​ങ്ങി​യ പ്ര​തി ര​ണ്ട​ര കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി വീ​ണ്ടും പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. തി​രൂ​ർ വെ​ട്ടം കു​രി​ക്ക​ൾ ക​ള​ത്തി​ൽ ഫൈ​സ​ലി (45) നെ​യാ​ണ് നി​ല​ന്പൂ​ർ പോ​ലീ​സും ഡാ​ൻ​സാ​ഫ് സം​ഘ​വും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്.

വി​ൽ​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി വ​ട​പു​റ​ത്ത് വ​ച്ചാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. 2.4 കി​ലോ ക​ഞ്ചാ​വ് പ്ര​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ഒ​രു കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​യി​രു​ന്നു ഇ​യാ​ൾ.

നി​ല​ന്പൂ​ർ എ​സ്ഐ പി.​ടി. സൈ​ഫു​ള്ള, എ​സ്‌​സി​പി​ഒ ​ഷി​യാ​സ് അ​ഹ​മ്മ​ദ്, എ​സ്. മ​നു, അ​ന​സ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ  സു​നി​ൽ മ​ന്പാ​ട്, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ഷി​ഫ് അ​ലി, ടി. ​നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.