സ്വയംതൊഴിൽ ഗ്രൂപ്പ് സംരംഭകർക്ക് ധനസഹായം : മങ്കടയിൽ വനിതാ കാന്റീൻ തുടങ്ങി
1599099
Sunday, October 12, 2025 5:23 AM IST
മങ്കട: മങ്കട ബ്ലോക്ക് പഞ്ചായത്ത് വനിതാ സ്വയംതൊഴിൽ ഗ്രൂപ്പ് സംരംഭകർക്ക് ധനസഹായം നൽകൽ പദ്ധതി പ്രകാരം മങ്കട സിഎച്ച്സി വളപ്പിൽ റാഹത്ത് എന്ന പേരിൽ വനിതാ കാന്റീൻ പ്രവർത്തനം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൾ കരീം ഉദ്ഘാടനം ചെയ്തു. മങ്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗർഅലി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന ഉമ്മർ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.കെ. ശശീന്ദ്രൻ, ഫൗസിയ പെരുന്പള്ളി, റുമൈസ കുന്നത്ത്, ബ്ലോക്ക് മെന്പർ കെ.പി. അസ്മാബി, വാർഡ് മെന്പർ കെ.പി. അബ്ദുൾ സലാം, ഹെൽത്ത് സൂപ്പർവൈസർ ഹരിദാസൻ, ബ്ലോക്ക് എംഇ കോഓർഡിനേറ്റർ സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.
ഒപിയിലും ഐപിയിലും മറ്റ് ആവശ്യങ്ങൾക്കുമായി നിരവധി പേർ നിത്യേന വന്നുപോകുന്ന ഈ സ്ഥാപനത്തിൽ കാന്റീൻ ഇല്ലാത്തതിനാൽ ജനങ്ങൾക്ക് പ്രയാസം നേരിട്ടിരുന്നു. ഇതിന് പരിഹാരമായിരിക്കുകയാണ്.