തനിച്ച് താമസിക്കുന്ന വയോധിക തീ പൊള്ളലേറ്റ് മരിച്ച നിലയിൽ
1599170
Sunday, October 12, 2025 10:35 PM IST
എടപ്പാൾ : വട്ടംകുളത്ത് തനിച്ച് താമസിക്കുന്ന വയോധികയെ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വട്ടംകുളം നെല്ലേക്കാട് കാന്തള്ളൂർ പരേതനായ നന്പിടി വീട്ടിൽ ഗോപനന്പ്യാരുടെ ഭാര്യ ചുള്ളിയിൽ ദേവകി അമ്മ (77) യെയാണ് തീപൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ 9.30യോടെ സമീപത്ത് താമസിക്കുന്ന മകളും മരുമകനും ഭക്ഷണവുമായി എത്തിയപ്പോൾ അടുക്കളയിൽ തീ പൊള്ളലേറ്റ് ശരീരം കരിഞ്ഞ നിലയിൽ കിടക്കുന്നതാണ് കണ്ടത്.
ഗ്യാസിൽ സ്റ്റൗവിൽ നിന്ന് തീ പടർന്നതാണെന്നും കൈയിൽ തൈലം പുരട്ടിയത് കാരണം തീ പെട്ടെന്ന് ദേഹത്ത് പടർന്നതാകാമെന്ന നിഗമനത്തിലാണ് ഫോറൻസിക് ഉദ്യോഗസ്ഥർ. ചങ്ങരംകുളം പോലീസ്, ഫോറൻസിക് സംഘം പരിശോധ നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.