സിബിഎസ്ഇ സഹോദയ കലോത്സവത്തിന് തുടക്കമായി
1599092
Sunday, October 12, 2025 5:23 AM IST
പുത്തനങ്ങാടി: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന ജില്ലാ കലോത്സവത്തിന് പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിൽ തിരിതെളിഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്തു. മാനസിക സംഘർഷങ്ങളുടെ ആധുനികലോകത്ത് പുതുതലമുറക്ക് സ്നേഹവും സാഹോദര്യവും ഊട്ടി ഉറപ്പിക്കാൻ കലാപ്രകടനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സഹോദയ മലപ്പുറം മേഖല പ്രസിഡന്റ് എം. അബ്ദുൾനാസർ അധ്യക്ഷത വഹിച്ചു.
മൂന്ന് മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളെ നാല് ഗ്രൂപ്പുകളായും എല്ലാവർക്കും പങ്കെടുക്കാവുന്ന പൊതുവിഭാഗവും മത്സരത്തിനുണ്ട്. ഈ വർഷം എല്ലാ കാറ്റഗറികളിലും കൂടുതൽ പോയിന്റുകൾ നേടുന്ന പ്രതിഭകൾക്ക് കലാതിലകവും കലാപ്രതിഭാ പുരസ്കാരങ്ങളും നൽകും. ചടങ്ങിൽ മഞ്ഞളാംകുഴി അലി എംഎൽഎ സഹോദയ മാഗസിൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കലോത്സവ ലോഗോ മത്സര വിജയികൾക്ക് മുഖ്യാതിഥിയായ അഭിനേത്രി വരദ അവാർഡുകൾ സമ്മാനിച്ചു. തുടർന്ന് അവർ ഗാനമാലപിക്കുകയും ഭദ്രദീപം കൊളുത്തുകയും ചെയ്തു. സഹോദയ ജനറൽ സെക്രട്ടറി എം. ജൗഹർ പ്രഭാഷണം നടത്തി. ട്രഷറർ പി. ഹരിദാസ്, സെന്റ് ജോസഫ് സ്കൂൾ പ്രിൻസിപ്പൽ ഫാ. നന്നം പ്രേംകുമാർ, സെന്റ് മേരീസ് കോളജ് പ്രിൻസിപ്പൽ ഫാ. ഡെന്നി ചോലപ്പള്ളിൽ,
ഓർഗനൈസിംഗ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, സെന്റ് ജോസഫ് പിടിഎ പ്രസിഡന്റ് സി.എൻ. പ്രസാദ്, ഭാരവാഹികളായ ഡോ. സി.കെ.എം. ശിബിലി, സുനിത നായർ, പി. നിസാർ ഖാൻ, ഐവി രതി, ജാസ്മീർ ഫൈസൽ, ഹഫ്സ കാരാടൻ എന്നിവർ പ്രസംഗിച്ചു. ഏഴ് വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. കലോത്സവം ഇന്ന് സമാപിക്കും.
കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ മുന്നിൽ
പുത്തനങ്ങാടി:സിബിഎസ്ഇ സഹോദയ ജില്ലാ കലോത്സവത്തിന്റെ ആദ്യദിനത്തിൽ വിവിധ മത്സരങ്ങൾ പൂർത്തിയായപ്പോൾ കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ മുന്നിൽ. 641 പോയിന്റുമായാണ് കുതിപ്പ് തുടരുന്നത്.
എംഇഎസ് കാന്പസ് സ്കൂൾ കുറ്റിപ്പുറം 599 പോയിന്റ്, ഡോ. എൻ.കെ. മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂൾ വളാഞ്ചേരി 534 പോയിന്റ്, സെന്റ് ജോസഫ് സ്കൂൾ പുത്തനങ്ങാടി 504 എന്നിങ്ങനെയാണ് തൊട്ടടുത്ത സ്ഥാനങ്ങൾ നേടിയ സ്കൂളുകൾ.
എൽപി വിഭാഗം: 1.എംഇഎസ് കാന്പസ് കുറ്റിപ്പുറം, 2.സേക്രഡ് ഹാർട്ട് കോട്ടക്കൽ, 3.ഗുഡ് വിൽ ഇംഗ്ലീഷ് സ്കൂൾ പൂക്കോട്ടുംപാടം.
യുപി വിഭാഗം: 1. സേക്രഡ് ഹാർട്ട് കോട്ടക്കൽ, 2. എംഇഎസ് വളാഞ്ചേരി, 3. ഗുഡ് വിൽ ഇംഗ്ലീഷ് സ്കൂൾ പൂക്കോട്ടുംപാടം. ഹൈസ്കൂൾ വിഭാഗം: 1. സേക്രഡ് ഹാർട്ട് കോട്ടക്കൽ, 2. എംഇഎസ് കാന്പസ് കുറ്റിപ്പുറം, 3. എംഇഎസ് വളാഞ്ചേരി. സീനിയർ സെക്കൻഡറി വിഭാഗം: 1. എംഇഎസ് കാന്പസ് സ്കൂൾ കുറ്റിപ്പുറം, 2. സേക്രഡ് ഹാർട്ട് കോട്ടക്കൽ, 3. സെന്റ് ജോസഫ് പുത്തനങ്ങാടി.
പൊതുവിഭാഗം: 1.സേക്രഡ് ഹാർട്ട് കോട്ടക്കൽ, 2.എംഇഎസ് കാന്പസ് കുറ്റിപ്പുറം, 3.എംഇഎസ് വളാഞ്ചേരി.