സ്റ്റാറ്റ്യൂട്ടറി പെൻഷൻ സന്പ്രദായം പുനഃസ്ഥാപിക്കണം: ജോയിന്റ് കൗണ്‍സിൽ
1535666
Sunday, March 23, 2025 5:53 AM IST
മഞ്ചേരി: ജോയിന്റ് കൗണ്‍സിൽ 56-ാം വാർഷിക സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി മഞ്ചേരി മേഖലാ സമ്മേളനം മഞ്ചേരി കെയ്സൻ ഓഡിറ്റോറിയത്തിൽ നടത്തി. സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശന്പള പരിഷ്കരണം നടപ്പാക്കുക,
ക്ഷാമബത്തെ കുടിശിക അനുവദിക്കുക, മെഡിസെപ്പ് സർക്കാർ ഏറ്റെടുക്കുക, ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ അടിയന്തരമായി രേഖകൾ റവന്യൂ വകുപ്പിന് കൈമാറുക, വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരേ നടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ പ്രമേയത്തിലൂടെ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
ജോയിന്റ് കൗണ്‍സിൽ സംസ്ഥാന വൈസ് ചെയർമാൻ വി.സി. ജയപ്രകാശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ബാബു മഠത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എ.പി. കുഞ്ഞാലിക്കുട്ടി സംഘടനാ റിപ്പോർട്ടും മേഖലാ സെക്രട്ടറി സി.വി. സുനിൽ പ്രവർത്തന റിപ്പോർട്ടും മേഖലാ ട്രഷറർ ഹസീബ് വരവുചെലവ് കണക്കും അവതരിപ്പിച്ചു.
സമ്മേളനം 21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 11 അംഗ വനിതാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി സി.വി. സുനിൽ (പ്രസിഡന്റ്), ബാബു മഠത്തിൽ (സെക്രട്ടറി), കെ. ജിഷ്ണു (ട്രഷറർ) എന്നിവരെയും വനിതാ കമ്മിറ്റി ഭാരവാഹികളായി കെ. ഗീത (പ്രസിഡന്റ്), ഇ.കെ. ഷമീന (സെക്രട്ടറി) എന്നിവരെയും തെരഞ്ഞെടുത്തു.