കല്യാണപ്പാട്ട് വേദിയിലെത്തിച്ച് മഞ്ചേരി ഗേള്‍സ് വീണ്ടും ഒന്നാമത്
1484001
Tuesday, December 3, 2024 4:57 AM IST
മഞ്ചേരി: മഞ്ചേരിയിലെ തന്നെ അടിസ്ഥാന വിഭാഗങ്ങള്‍ക്കിടയില്‍ പണ്ട് കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കല്യാണപ്പാട്ട് കണ്ടെത്തി കലോത്സവവേദിയില്‍ അവതരിപ്പിച്ചാണ് മഞ്ചേരി ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥികള്‍ ഇത്തവണ ജില്ലാ കലോത്സവത്തില്‍ നാടന്‍പാട്ടില്‍ ജേതാക്കളായത്.
കഴിഞ്ഞ തവണയും ഇതേ ടീമിനായിരുന്നു ഒന്നാം സ്ഥാനം. ഇത്തവണ ഇരുപതോളം ടീമുകള്‍ മത്സരത്തിനുണ്ടായിരുന്നു. ആദ്യമായാണ് കല്യാണപ്പാട്ട് മത്സര വേദിയിലെത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതേ സ്കൂളിലെ ലാബ് അസിസ്റ്റന്റും ഫോക്ലോര് കലാകാരനുമായ പ്രശാന്ത് മങ്ങാട്ടാണ് പരിശീലകന്. മൂന്നര മാസത്തോളം നീണ്ട ചിട്ടയായ പരിശീലനമാണ് ഈ വിജയത്തിന് സഹായകമായതെന്ന് ടീം പറഞ്ഞു.