വാഹനാപകടത്തില്‍ പരിക്കേറ്റ യുവതി മരിച്ചു
1483920
Monday, December 2, 2024 10:02 PM IST
തേഞ്ഞിപ്പലം: ഇരുചക്രവാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തേഞ്ഞിപ്പലം മേലേരിക്കാവിന് സമീപം മൂക്കന്തൊടി ജയകൃഷ്ണന്റെ (ഇന്ത്യന്‍ കോഫി ബോര്‍ഡ്, മധ്യപ്രദേശ്) മകള്‍ ജെഷ്ന (21) യാണ് മരിച്ചത്.
മണ്ണൂര്‍ വളവില്‍ ഇവര്‍ സഞ്ചരിച്ച ഇരുചക്ര വാഹനം തെന്നി മറിഞ്ഞ് തലക്ക് ഗുരുതര പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമ്മ. ജലജ. സഹോദരന്. ജെജേഷ്. സംസ്കാരം ഇന്ന് ഉച്ചക്ക് 12 ന് വീട്ടുവളപ്പില്‍.